അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

അതിഥി തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്എംഎസ് മുഖേനയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലാ പൊലീസ് മേധാവിമാരും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും.

ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. വ്യാജ വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.

Story Highlights: Strict action against those spreading fake news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top