Advertisement

ജോർജ് ഫ്ളോയിഡിന്റെ കൊലപാതകം: പ്രതിഷേധക്കാരെ അടിച്ചമർത്താൻ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ ഭീഷണി

June 2, 2020
1 minute Read

ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം കനക്കുമ്പോൾ മുന്നറിയിപ്പുമായി പ്രസിഡന്റെ ഡോണൾഡ് ട്രംപ്. സ്റ്റേറ്റുകൾ പ്രതിഷേധക്കാരെ അടിച്ചമർത്തിയില്ലെങ്കിൽ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപ് പറഞ്ഞു.

അമേരിക്കയിൽ വ്യാപകമായി ഉയർന്നിരിക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തി ക്രമസമാധാനം പുനഃസ്ഥാപിക്കണം. മേയർമാരും ​ഗവർണർമാരും അതിന് മുൻകൈ എടുക്കണം. നഗരങ്ങളിൽ, തെരുവുകളിൽ ആവശ്യത്തിന് നാഷണൽ ഗാർഡുകളെ വിന്യസിക്കണം. ഗവർണർമാർ വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ ‘ആയിരമായിരം’ അമേരിക്കൻ സൈന്യത്തെ ഇറക്കി പ്രശ്നം പരിഹരിക്കും. ലോകത്തെ മഹത്തായ രാജ്യമാണ് നമ്മുടേത്. നമ്മൾ അത് ഭദ്രമായി കാത്തുസൂക്ഷിക്കും. താൻ നിങ്ങളെ സംരക്ഷിക്കാനായി പോരാടും. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ താൻ ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ജോർജ് ഫ്ളോയിഡിന്റേത് കൊലപാതകമെന്ന് വ്യക്തമാക്കുന്ന ഔദ്യോ​ഗിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കഴുത്ത് ഞെരിഞ്ഞമർന്നതാണ് മരണകാരണം. പൊലീസ് ഉദ്യോ​ഗസ്ഥൻ പുറത്തും കഴുത്തിലും ഞെരിച്ചമർത്തിയതുമൂലം ഹൃദയ സ്തംഭനമുണ്ടായതാണെന്നും ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ പ്രസ്താവനയില്‍ പറഞ്ഞു. ഫ്‌ളോയഡിന്റെ കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. കുടുംബം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ജോര്‍ജിന്റെ പുറത്തും കഴുത്തിലും പൊലീസ് ഉദ്യോ​ഗസ്ഥൻ ഞെരിച്ചമർത്തിയതിനാൽ ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.

read also: ജോർജ് ഫ്ളോയിഡിന്റേത് കൊലപാതകം; കഴുത്ത് ഞെരിഞ്ഞമർന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജോര്‍ജ്‌ ഫ്‌ളോയിഡ്‌(46) കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്‌. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് അമേരിക്കയിൽ വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തിയ ഡെറിക് ഷൗവിന്‍ എന്ന പൊലീസുകാരനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Story highlights- donald trump, george floyd

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top