Advertisement

വൈദികൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവം; 15 പേർ നിരീക്ഷണത്തിൽ

June 3, 2020
1 minute Read
15 under observation related to deceased priest

തിരുവനന്തപുരത്ത് വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ വൈദികൻ ചികിത്സയിലിരുന്ന പേരൂർക്കട ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഉൾപ്പടെ 15 പേർ നിരീക്ഷണത്തിൽ. മെഡിക്കൽ കോളജിൽ ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ ജീവനക്കാരും നിരീക്ഷണത്തിലാണ്.

വൈദികന്റെ വൈറസ് ബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല. പേരൂർക്കട ആശുപത്രിയിൽ വച്ചാണ് വൈറസ് ബാധയേറ്റതെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. മെഡിക്കൽ കോളജിൽ നിന്നാവാം രോഗബാധയേറ്റതെന്ന് ആര്യോഗ്യ വകുപ്പിന്റെ അനുമാനം. ഫാ. കെ.ജി.വർഗീസിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 50 ഓളം പേരുണ്ട്. ജില്ലാ ഭരണകൂടം ഇന്ന് റൂട്ട് മാപ്പ് പുറത്തിറക്കും.

Read Also:സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന വൈദികൻ

ഇന്നലെയാണ് വൈദികൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്. നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസ് (77) ഗുരുതര ശ്വാസകോശ രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം ഇന്നലെയാണ് പുറത്തുവന്നത്.

Story Highlights- 15 under observation related to deceased priest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top