പാലക്കാട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന 72കാരി മരിച്ചു

പാലക്കാട് ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 72 കാരി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷിയമ്മാൾ ആണ് മരിച്ചത്. ഇവരുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
അതേസമയം, പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെയ് 25 ന് ചെന്നൈയിൽ നിന്നെത്തിയ കൊപ്പം മണ്ണേങ്ങോട് സ്വദേശിയായ 62കാരൻ, മെയ് 17ന് അബുദാബിയിൽ നിന്നെത്തിയ വലിയപാടം സ്വദേശിയായ 35കാരൻ, എലപ്പുള്ളി നോമ്പിക്കോട് സ്വദേശിയായ 47കാരൻ, മെയ് 17ന് ദുബായിൽ നിന്നുവന്ന കപ്പൂർ സ്വദേശിയായ 47കാരൻ, പുതുനഗരം കരിപ്പോട് സ്വദേശിയായ 47കാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് 148 പേരാണ് ചികിത്സയിൽ ഉള്ളത്.
read also: സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച അസാം സ്വദേശിയും ഉൾപ്പെടുന്നു. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്.
story highlights-coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here