Advertisement

സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്; 24 പേർക്ക് രോഗമുക്തി

June 3, 2020
Google News 0 minutes Read

സംസ്ഥാനത്ത് 82 പേർക്ക് കൂടി കൊവിഡ്. ഇതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. അഞ്ച് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂർ 4, കാസർഗോഡ് 3, കണ്ണൂർ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ ഹിസ്റ്ററി വ്യക്തമായിട്ടില്ല. 24 പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂർ 1, കോഴിക്കോട് 5, കണ്ണൂർ 2
കാസർഗോഡ് 4, ആലപ്പുഴ 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ 1494 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 832 പേർ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here