കൊവിഡ് ബോധവത്കരണം; പത്തനംതിട്ടയിൽ കാർട്ടൂൺ മതിൽ തയാർ

പത്തനംതിട്ട എആര്‍ ക്യാമ്പിന്റെ മതിലില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തന ബോധവത്കരണ സന്ദേശങ്ങളും കാര്‍ട്ടൂണും വരച്ച് കലാകാരന്മാര്‍ നാടിന് സമര്‍പ്പിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായാണ് കാര്‍ട്ടൂണ്‍ മതില്‍ തയാറാക്കിയത്.
അക്കാദമിയുടെ പ്രഗത്ഭരായ 11 കലാകാരന്‍മാരായ പ്രതാപന്‍ പുളിമാത്ത്, അനൂപ് രാധാകൃഷ്ണന്‍, ഡാവിഞ്ചി സുരേഷ്, ഫാ.ജോസ് പുന്നമഠം, ഷാജി സീതത്തോട്, സുഭാഷ് കല്ലൂര്‍, രതീഷ് രവി, സനീഷ് ദിവാകരന്‍, സജീവ് ശൂരനാട്, സുരേഷ് ഹരിപ്പാട്, പന്തളം ബാബു തുടങ്ങിയവരാണ് കാര്‍ട്ടൂണുകള്‍ വരച്ചത്.
കൊവിഡിനെ അതിജീവിച്ച തൊണ്ണൂറ്റിമൂന്നുകാരന്‍ തോമസും എൺപത്തിയെട്ടുകാരി മറിയാമ്മയും കൊവിഡ് പ്രതിരോധത്തിന്റെ കാര്‍ട്ടൂണ്‍ മതിലില്‍ തെളിഞ്ഞു. എസ്എംഎസ് എന്ന സുരക്ഷാ മന്ത്രം പറഞ്ഞ് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും, ഈ കളി ജയിക്കാന്‍ മാത്രം കളിക്കുന്നതാണെന്ന പഞ്ച് ഡയലോഗുമായി മോഹന്‍ലാലും മതിലിലുണ്ട്.
Read Also:പത്തനംതിട്ടയിൽ പുലിയിറങ്ങി; ജനം ഭീതിയിൽ
പത്തനംതിട്ടയിലെ പ്രിയ വ്യക്തിത്വങ്ങളെയും ഭാഷാശൈലിയെയുമാണ് കാര്‍ട്ടൂണിസ്റ്റുകള്‍ ഏറെയും വരച്ചത്. ക്രിസോസ്റ്റം തിരുമേനിയെ ചിത്രീകരിച്ചത് കാര്‍ട്ടൂണിസ്റ്റ് കൂടിയായ, മാര്‍ത്തോമാ സഭയുടെ അനിമേഷന്‍ വിഭാഗം ഡയറക്ടര്‍ ഫാ.ജോസ് പുനമടമാണ്. കൊവിഡ് കില്ലറായി സോപ്പും മാസ്‌കും സാനിറ്റൈസറുമായി വരുന്ന പവനായിയായി ക്യാപ്റ്റന്‍ രാജുവും മതിലില്‍ തെളിഞ്ഞു.
Story Highlights – Covid Awareness Cartoon wall in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here