ആലുവ എടയാർ സ്വർണ്ണ കടത്ത് കേസിലെ പ്രതിയെ തട്ടിക്കൊണ്ട് പോയി; അഞ്ചംഗ സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി

ആലുവ എടയാർ സ്വർണ്ണ കടത്ത് കേസിലെ പ്രതിയെ തട്ടിക്കൊണ്ട് പോയി. ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ നിന്നാണ് പ്രതിയെ തട്ടിക്കൊണ്ട് പോയത്. ഉടൻ തന്നെ അഞ്ചംഗ സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി.
ഇന്ന് രാവിലെ 10 മണിയോടെ ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ തൊടുപുഴ സ്വദേശി ജമാലിനെ ആണ് തൊടുപുഴ സ്വദേശികൾ തന്നെയായ അഞ്ചംഗസംഘം വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയത്. സംഭവം കണ്ട് സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് പോയ സംഘത്തെ ചൊവ്വര ഫെറിയിക്ക് സമീപം ആലുവ ഡിവൈഎസ്പിയുടെ നേതൃത്യത്തിൽ പിടികൂടുകയായിരുന്നു.
അഭിലാഷ്, വിഷ്ണു, നൗഫൽ, ഷാനു, അപ്പു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ഇന്നോവയും പിടിച്ചെടുത്തു.
Story Highlights- edayar gold smuggling case culprit kidnapped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here