ഗര്‍ഭിണിയായ ആനയുടെ കൊലപാതകം; മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി മനേകാ ഗാന്ധി

ഗര്‍ഭിണിയായ ആനയുടെ കൊലപതകത്തില്‍ മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്നും കേരളത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ആന കൊല്ലപ്പെടുമെന്നും മനേകാ ഗാന്ധി ആരോപിച്ചു. എന്നാൽ മലപ്പുറത്തല്ല, പാലക്കാടാണ് യഥാർത്ഥത്തിൽ ഈ ദാരുണ സംഭവം നടന്നത്.
നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തില്‍ കൊന്നൊടുക്കിയത്. സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും മേനക ഗാന്ധി പറഞ്ഞു. വനംവകുപ്പ് സെക്രട്ടറിയെ മാറ്റണം. ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണം. രാഹുല്‍ ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ഗാന്ധി ചോദിച്ചു. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ്വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.
It’s murder,Malappuram is famous for such incidents, it’s India’s most violent district.For instance, they throw poison on roads so that 300-400 birds & dogs die at one time: Maneka Gandhi,BJP MP&animal rights activist on elephant’s death after being fed cracker-stuffed pineapple pic.twitter.com/OtLHsuiuAq
— ANI (@ANI) June 3, 2020
Story Highlights: Malappuram India’s most violent district, an elephant killed every 3 days in Kerala: Maneka Gandhi, pregnant elephant’s barbaric “murder” in Malappuram.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here