കൊല്ലം ജില്ലയിലെ ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില പുനക്രമീകരിച്ചു
കൊല്ലം ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായി പരാതികള്‍ ലഭ്യമായ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം പുനക്രമീകരിച്ചതായി ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ലോക്ക്ഡൗണിന്റെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ അവശ്യസാധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കര്‍ശന നടപടി കൈക്കൊള്ളാനും ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. ജില്ലയിലെ പൊതുവിപണി മാര്‍ക്കറ്റില്‍ വിൽപന നടത്തുന്ന വിവിധ തരം ഇറച്ചി, മത്സ്യങ്ങള്‍ എന്നിവയുടെ വില പുനക്രമീകരിച്ചു നിശ്ചയിച്ചു.
പൊതുവിപണിയിലെ ഇറച്ചി, മത്സ്യം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ച് വിലനിലവാരം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും വിലയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതും നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ എസെന്‍ഷ്യല്‍ കണ്‍ട്രോള്‍ ആക്ട് പ്രകാരം കര്‍ശന നടപടി എടുക്കുന്നതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും സിവില്‍ സപ്ലൈസ്/പഞ്ചായത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, അളവു തൂക്ക വകുപ്പുകള്‍ എന്നിവ സംയുക്ത പരിശോധനകള്‍ നടത്തണം.
ഇറച്ചി വില
കോഴിയിറച്ചി(ജീവനോടെ തൂക്കം, ഒരു കിലോഗ്രാം) – 150 രൂപ, ഇറച്ചി മാത്രം(220), കാളയിറച്ചി(320), കാളയിറച്ചി എല്ലില്ലാതെ(360), പോത്തിറച്ചി(340), പോത്തിറച്ചി എല്ലില്ലാതെ(370), ആട്ടിറച്ചി(680).
ബ്രാന്‍ഡഡ് വിഭാഗത്തില്‍പ്പെട്ട വേസ്റ്റ് നീക്കി പായ്ക്ക് ചെയ്ത കോഴിയിറച്ചി, മൂരിയിറച്ചി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവയ്ക്ക് എം ആര്‍ പി വിലയോ അല്ലെങ്കില്‍ 10 ശതമാനം അധിക വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് നല്‍കേണ്ടതാണ്.
മത്സ്യ വില
(ഇനം, വില, തീരപ്രദേശത്ത് നിന്നും അഞ്ച് കിലോമീറ്റര്‍ വരെ, 10 കിലോമീറ്റര്‍ വരെ, 20 കിലോമീറ്റര്‍ വരെ, 30 കിലോമീറ്റര്‍ വരെ, 30 കിലോമീറ്ററില്‍ അധികം എന്ന ക്രമത്തില്‍)
നെയ്മീന്‍ ചെറുത് (നാലു കിലോ വരെ)-(780, 820, 860, 900, 940), നെയ്മീന്‍ വലുത് (നാല് കിലോയ്ക്ക് മുകളില്‍)-(900, 945, 990, 1035, 1080), ചൂര വലുത്(750 ഗ്രാം മുകളില്‍)-(260, 270, 290, 300, 310), ചൂര ഇടത്തരം(500 മുതല്‍ 750 ഗ്രാം വരെ)-(220, 230, 240, 250, 260), ചൂര ചെറുത്(500 ഗ്രാം താഴെ)-(190, 200, 210, 220, 230), കേര ചൂര-(250, 260, 275, 290, 300), അയല ഇടത്തരം(200 ഗ്രാം മുതല്‍ 100 ഗ്രാം വരെ)-(270, 280, 300, 310, 320), അയല ചെറുത്(100 ഗ്രാമില്‍ താഴെ)-(160, 170, 180, 190, 200), ചാള-(210, 220, 230, 240, 250), കരിചാള/കോക്കോല ചാള-(110, 120, 125, 130, 135), വട്ട മത്തി/വരള്‍-(100, 105, 110, 115, 120), നെത്തോലി-(90, 95, 100, 105, 110), വേളാപ്പാര-(420, 440, 460, 480, 500), വറ്റ-(360, 380, 400, 410, 430), അഴുക-(290, 305, 320, 330, 350), ചെമ്പല്ലി-(360, 380, 400, 410, 430), കോര-(190, 200, 210, 220, 230), കാരല്‍-(70, 75, 80, 85, 90), പരവ-(380, 400, 420, 450, 460), ഞണ്ട്-(250, 260, 280, 290, 300), ചെമ്മീന്‍ നാരന്‍-(600, 630, 660, 690, 720), വങ്കട വലുത്(250 ഗ്രാം മുകളില്‍)-(180, 190, 200, 210, 220), കിളിമീന്‍ വലുത്(300 ഗ്രാം മുകളില്‍)-(330, 350, 360, 380, 400), കിളിമീന്‍ ഇടത്തരം(300 ഗ്രാം മുതല്‍ 150 ഗ്രാം വരെ)-(210, 220, 230, 240, 250), കിളിമീന്‍ ചെറുത്-(150, 160, 170, 180, 190).
ഇത് സംബന്ധിച്ച പരാതികള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുമായി ബന്ധപ്പെടണം. ഫോണ്‍: 9188527339, 0474-2767964(കൊല്ലം), 9188527341, 0474-2454769(കൊട്ടാരക്കര), 9188527342, 0476-2620238(കരുനാഗപ്പള്ളി), 9188527344, 0476-2830292(കുന്നത്തൂര്‍), 9188527340, 0475-2222689(പുനലൂര്‍), 9188527343, 0475-2350020(പത്തനാപുരം).
Story Highlights – Meat and fish prices in Kollam district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here