കൊല്ലത്ത് ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവം; അസ്വാഭാവിക മരണത്തിന് കേസ്

കൊല്ലത്ത് സർവീസ് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം നടന്നത്. ബാങ്കിലെ താത്കാലിക ജീവനക്കാരിയായ സത്യദേവിയാണ് ആത്മഹത്യ ചെയ്തത്. ഇരുചക്ര വാഹനത്തിൽ ബാങ്കിൽ എത്തിയ സത്യദേവി താക്കോൽ സുരക്ഷാ ജീവനക്കാരനെ ഏൽപിച്ച ശേഷം ബാങ്കിനുള്ളിൽ കയറി. ശേഷം പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു. ജീവനക്കാർ മറ്റൊരു വാതിലിലൂടെ പുറത്തേയ്ക്ക് ഓടി.
read also: കൊല്ലത്ത് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്തു
മരിച്ച സത്യദേവി ബാങ്കിലെ താത്കാലിക കളക്ഷൻ ഏജന്റ് ആയിരുന്നു. സ്ഥിര നിയമനവുമായി ബന്ധപ്പെട്ട് കേസ് നടന്നു വരികയായിരുന്നു. ഹൈക്കോടതിയിൽ നിന്ന് സത്യദേവിക്ക് അനുകൂലമായി കിട്ടിയ വിധിക്കെതിരെ മറ്റൊരു ജീവനക്കാരി സഹകരണ രജിസ്ട്രാർക്ക് പരാതി നൽകി. ഇതിൽ തീർപ്പ് വൈകിയതോടെ മനോവിഷമത്തിലായിരുന്നു ഇവർ. ബാങ്കിന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയും നീതിനിഷേധവും ആണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി കുറ്റപ്പെടുത്തി. എന്നാൽ ബാങ്ക് നീതികേട് കാണിച്ചിട്ടില്ലെന്ന് സിപിഐഎം ഭരിക്കുന്ന ബാങ്ക് ഭരണസമിതി അറിയിച്ചു.
Story highlights- suicide, kollam, poothakkulam service co-operative bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here