Advertisement

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെസിസിഎല്‍ ഉത്പാദനത്തിലും വിറ്റുവരവിലും റെക്കോർഡ് നേട്ടത്തിൽ

June 3, 2020
2 minutes Read
KELTRON

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡ് (കെസിസിഎല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉത്പാദനത്തിലും വിറ്റുവരവിലും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 2019-20ല്‍ 64.15 കോടി രൂപയുടെ ഉത്പാദനം നടത്തിയ സ്ഥാപനം 70.09 കോടി രൂപയുടെ വിറ്റുവരവും നേടി. ഒപ്പം രണ്ട് കോടി രൂപയുടെ ചരിത്രത്തിലെ ഉയര്‍ന്ന ലാഭവും കൈവരിച്ചു. രൂപീകരിച്ചതിന് ശേഷം തുടര്‍ച്ചയായി നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ മൂന്ന് വര്‍ഷമായി ലാഭത്തിലാണ്.

നഷ്ടത്തിലായിരുന്ന നാല് കെല്‍ട്രോണ്‍ കമ്പനികള്‍ ലയിപ്പിച്ചാണ് 2009-10ല്‍ കണ്ണൂരില്‍ കെസിസിഎല്‍ രൂപീകരിച്ചത്. 2017-18 വരെ നഷ്ടത്തിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായി 2017-18ല്‍ 52 ലക്ഷം രൂപയൂടെ ലാഭം കൈവരിച്ചു. ഒപ്പം 56 കോടി രൂപയുടെ ഉത്പാദനവും 63.48 കോടി രൂപയുടെ വിറ്റുവരവും നേടി. 2018-19ല്‍ 1.92 കോടിയായി ലാഭം ഉയര്‍ത്തി. 63.52 കോടിയുടെ ഉത്പാദനവും 68.45 കോടി രൂപയുടെ വിറ്റുവരവും നേടി.

വിവിധതരം കപ്പാസിറ്ററുകള്‍, റസിസ്റ്റര്‍, ക്രിസ്റ്റല്‍സ് എന്നിവയാണ് സ്ഥാപനത്തില്‍ നിര്‍മിക്കുന്നത്. പ്രതിരോധ, ബഹിരാകാശ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്ന സൂപ്പര്‍ കപ്പാസിറ്ററുകളുടെയും ചിപ് കപ്പാസിറ്ററുകളുടെയും ഉത്പാദനത്തിന് തയാറെടുക്കുകയാണ് സ്ഥാപനം.

Story Highlights: PSU firm KCCL record growth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top