കാസര്‍ഗോഡ് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; നാല് പേര്‍ക്ക് രോഗമുക്തി

covid19, coronavirus, kasargod updates

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 26 ന് ബഹ്റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ എത്തിയ 27 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശിക്കും 34 വയസുള്ള കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറിനുമാണ് രോഗം സ്ഥിരീകരിച്ചത്. വനിതാ ഡോക്ടര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

അതേസമയം, ഉക്കിനടുക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന നാല് പേര്‍ക്ക് രോഗം ഭേദമായി. മെയ് 27 ന് കൊവിഡ് സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിക്കും 22 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിക്കും 28 വയസുള്ള മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കും 33 വയസുള്ള ഖത്തറില്‍ നിന്നെത്തിയ ചെമ്മനാട് പഞ്ചായത്ത് സ്വദേശിക്കുമാണ് ഇന്ന് രോഗം ഭേദമായത്.

 

Story Highlights:  covid19, coronavirus, kasargod updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top