പത്തനംതിട്ട ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രേഗം സ്ഥിരീകരിച്ച വെട്ടിപ്രം സ്വദേശിയായ 35 വയസുകാരന്‍, വെട്ടിപ്രം സ്വദേശിനിയായ 32 വയസുകാരി, വെട്ടിപ്രം സ്വദേശിയായ 5 വയസുകാരന്‍ എന്നിവര്‍ മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്.
മെയ് 26.ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 64 വയസുകാന്‍, മെയ് 27 ന് കുവൈറ്റില്‍ നിന്നും കുവൈറ്റ്-കൊച്ചി വിമാനത്തില്‍ എത്തിയ പറക്കോട് സ്വദേശിനിയായ 22 വയസുകാരി, ഗുജറാത്തില്‍ നിന്നും രാജ്കോട്ട്-തിരുവനന്തപുരം ട്രെയിനില്‍ എത്തിയ കോഴിമല സ്വദേശിനിയായ 58 വയസുകാരി, ഗുജറാത്തില്‍ നിന്നും രാജ്കോട്ട്-തിരുവനന്തപുരം ട്രെയിനില്‍ എത്തിയ കോഴിമല സ്വദേശിനിയായ 67 വയസുകാന്‍, അബുദാബിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിയായ 25 വയസുകാരന്‍, മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അറുകാലിക്കല്‍ സ്വദേശിയായ 58 വയസുകാന്‍, കുവൈറ്റില്‍ നിന്നും എത്തിയ നെടുമണ്‍ സ്വദേശിയായ 47 വയസുകാരന്‍, ഡല്‍ഹിയില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിനിയായ 22 വയസുകാരി, ഡല്‍ഹിയില്‍ നിന്നും ഡല്‍ഹി-തിരുവനന്തപുരം വിമാനത്തില്‍ എത്തിയ ഏഴംകുളം ഏലമംഗലം സ്വദേശിനിയായ 45 വയസുകാരി, കുവൈറ്റില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനിയായ 58 വയസുകാരി, കുവൈറ്റില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിനിയായ 48 വയസുകാരി. എന്നിവരാണ് ഇന്ന് പോസിറ്റീവായത്.ജില്ലയില്‍ ഇതുവരെ ആകെ 69 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ്19 ബാധിച്ച് ജില്ലയില്‍ ഇതുവരെ ഒരാളാണ് മരിച്ചത്.
അതേസമയം, ജില്ലയില്‍ ഇന്ന് രണ്ടുപേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കുളനട സ്വദേശിയും തിരുവനന്തപുരത്ത് ചികിത്സയില്‍ ആയിരുന്ന ചെന്നീര്‍ക്കര സ്വദേശിയുമാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 23 ആയി. നിലവില്‍ ജില്ലയില്‍ 45 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 41 പേര്‍ പത്തനംതിട്ട ജില്ലയിലും നാലുപേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
Story Highlights: covid19, coronavirus, pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here