ആലപ്പുഴ ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
43 വയസുള്ള നൂറനാട് സ്വദേശി (മെയ് 27ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി. ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു). കണ്ടല്ലൂര്‍ സ്വദേശിയായ യുവാവ് (മെയ് 27 ന് കുവൈറ്റില്‍ നിന്നും കോഴിക്കോട് എത്തി. തുടര്‍ന്ന് ജില്ലയില്‍ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു), മാവേലിക്കര സ്വദേശിനിയായ യുവതി (മെയ് 22ന് ചെന്നൈയില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു), കായംകുളം സ്വദേശിയായ യുവാവ് (കുവൈറ്റില്‍ നിന്നും മെയ് 26ന് കൊച്ചിയില്‍ എത്തി. തുടര്‍ന്ന് ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു), മുളക്കുഴ സ്വദേശി (52വയസ്, മെയ് 26 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തി. തുടര്‍ന്ന് ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു), എടത്വ സ്വദേശിയായ (യുവാവ് മെയ് 27 ന് മുംബയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയില്‍ എത്തി. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു) , ആലപ്പുഴ സ്വദേശിയായ യുവാവ് (ജൂണ്‍ 1ന് മോസ്‌കോയില്‍ നിന്നും കണ്ണൂരില്‍ എത്തി. അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നയാളാണ്), 53വയസുള്ള മുളക്കുഴ സ്വദേശി(കുവൈറ്റില്‍ നിന്നും മെയ് 27ന് കോഴിക്കോടെത്തി. തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു) എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
Read Also:കോട്ടയം ജില്ലയില്‍ ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ്
ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 65 ആയി. എട്ടു പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്.
Story highlights-8 new covid cases confirmed in alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here