Advertisement

കൊവിഡ്: 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു- മുഖ്യമന്ത്രി

June 4, 2020
1 minute Read
CM KERALA PINARAYI VIJAYAN

സംസ്ഥാനത്ത് കൊവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി മുഖ്യമന്ത്രി പിറണറായി വിജയന്‍. ആകെ 86,19,951 കിറ്റുകളാണ് റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

1,71,935 കിറ്റ് സ്റ്റോക്കുണ്ട്. 17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഒരു കിറ്റിന്റെ വിപണിവില 1042 രൂപ 25 പൈസയാണ്. എന്നാല്‍, ഗോഡൗണ്‍, ലോഡിംഗ്, അണ്‍ലോഡിംഗ്, പാക്കിംഗ്, വിതരണം എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974 രൂപ മൂന്നു പൈസയാണ്. ആകെ ഈയിനത്തില്‍ 850.13 കോടി രൂപ ചെലവുവന്നു. ഇക്കാര്യത്തില്‍ വൊളന്റിയര്‍മാര്‍ വലിയ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്. കിറ്റുകള്‍ തയാറാക്കുന്നതിന് അവര്‍ സമയപരിധിയില്ലാതെ പ്രവര്‍ത്തിച്ചു. സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും തൊഴിലാളികളെയും റേഷന്‍ കട ഉടമകളെയും വൊളന്റിയര്‍മാരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

Story Highlights: 84,48,016 Free food Kits have been distributed; cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top