ഛത്തീസ്ഗഡില്‍ കളക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

ഛത്തീസ്ഗഡില്‍ കളക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ജഞ്ച്ഗിര്‍ ചമ്പ ജില്ലാ കളക്ടറായിരുന്ന ജെകെ പഥകിനെതിരെയാണ് യുവതിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി
ജഞ്ച്ഗിര്‍ ചമ്പയില്‍ ജില്ലാ കളക്ടര്‍ ആയിരിക്കവേ മെയ് 15 ന് ജെകെ പഥക് ഓഫീസ് മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അശ്ലീല സന്ദേശങ്ങള്‍ കളക്ടര്‍ പതിവായി അയക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ വിശദമായ മൊഴി പൊലീസ് എടുത്തു. മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും യുവതി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാക്കി. അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് എസ്പി പറഞ്ഞു.ഐപിസി 376, 506, 509 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കളക്ടര്‍ക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ കളക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
Story highlights-Chhattisgarh woman was allegedly sexually assaulted by a collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here