Advertisement

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ തർക്കം; മുതുകുളം പഞ്ചായത്തിലെ ജനങ്ങൾ പ്രതിസന്ധിയിൽ

June 4, 2020
1 minute Read
muthukulam

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മിൽ തർക്കം തുടരുന്നതിനാൽ ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ ജനങ്ങൾ പ്രതിസന്ധിയിൽ. ടാക്‌സ് അടുക്കുന്നതിന് പോലും സാധിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

Read Also: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കൊവിഡ് നിരീക്ഷണത്തിലുള്ള മാനസിക രോഗി ഇറങ്ങിയോടി

നിലവിൽ രണ്ട് സെക്രട്ടറിമാരാണ് പഞ്ചായത്തിൽ ഉള്ളത്. ഒരു ദിവസം കൊണ്ട് ചെയ്തു നൽകേണ്ട കാര്യങ്ങൾ ദിവസങ്ങളോളം വൈകിയാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. ഇതിന് കാരണം ഉദ്യോഗസ്ഥരും ഭരണസമിതിയുമായുള്ള അസ്വാരസ്യമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. പഞ്ചായത്തിലെ സെക്രട്ടറിമാരുടെ നിയമനത്തിലെ ആശയക്കുഴപ്പം ഇതുവരെ പരിഹരിക്കാനായിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ ആശയകുഴപ്പങ്ങൾ ഉടൻ പരിഹരിച്ചു സേവനങ്ങൾ ലഭ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

muthukulam, alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top