Advertisement

ആന ചരിഞ്ഞത് പാലക്കാട്ടെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് സന്ദീപ് വാര്യര്‍

June 4, 2020
Google News 2 minutes Read
sandeep warrier bjp

ആന ചരിഞ്ഞത് പാലക്കാട്ടെങ്കിലും മലപ്പുറം ഹാഷ്ടാഗ് ഫേസ്ബുക്കിലും ട്വിറ്ററിലും തിരുത്തില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ട് ആന കൊല്ലപ്പെട്ട സംഭവത്തില്‍ ‘അമ്മയാനയ്ക്ക് അന്ത്യം കുറിച്ചതാര്..? ‘ എന്ന പേരില്‍ ട്വന്റിഫോര്‍ നടത്തിയ ന്യൂസ് ആഫ്റ്റര്‍ന്യൂണ്‍ ചര്‍ച്ചയിലായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പാലക്കാട് – മലപ്പുറം ബോര്‍ഡറിലാണ് സംഭവം നടന്നതെന്നായിരുന്നു സന്ദീപ് വാര്യരുടെ ആദ്യ പ്രതികരണം. എന്നാല്‍ പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് പഞ്ചായത്തിലാണ് സംഭവം നടന്നതെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍, എവിടെ നടന്നാലെന്താണ്…? എന്നായിരുന്നു പ്രതികരണം. എങ്കില്‍ ഫേസ്ബുക്കില്‍ മലപ്പുറം എന്ന് ഹാഷ് ടാഗ് കൊടുത്തിരിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോള്‍ മലപ്പുറത്ത് നടന്നാലെന്താ പാലക്കാട് നടന്നാലെന്താ എന്നായിരുന്നു പ്രതികരണം. ഈ സംഭവം മലയാളികളെ ഞെട്ടിക്കുന്നതാണ്.

മലപ്പുറം എന്ന ഹാഷ് ടാഗ് ഇട്ടത് വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിലേക്ക് പോകുമ്പോള്‍ പെട്ടെന്ന് കിട്ടാനാണ് ഹാഷ് ടാഗ് നല്‍കുന്നത്. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ട്രെന്‍ഡിംഗ് ആയിരുന്നത് മലപ്പുറം ഹാഷ് ടാഗ് ആയിരുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

എങ്കില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടാല്‍ മലപ്പുറം ഹാഷ് ടാഗ് മാറ്റിക്കൂടെ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ മലപ്പുറം ആയാലും പാലക്കാട് ആയാലും ഹാഷ് ടാഗ് മാറ്റില്ല. മലപ്പുറം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലല്ലോ. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്താണ് ഇത്ര പ്രശ്‌നം. എന്നായിരുന്നു പ്രതികരണം.

Story Highlights: kerala elephant hashtag, sandeep warrier bjp talk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here