പ്രതിരോധ സെക്രട്ടറിക്ക് കൊവിഡ്

national defense secretary confirmed covid

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം മുപ്പത് പേർ സ്വയം നിരീക്ഷണത്തിൽ പോയി. ഇന്നലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുതിർന്ന ഉദ്യോഗസ്ഥരും ഓഫീസിൽ എത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ഡി.എം.കെ എംഎൽഎ ജെ. അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്.

പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് അധികൃതർ. മന്ത്രാലയം പ്രവർത്തിക്കുന്ന സൗത്ത് ബ്ലോക്കിൽ അണുനശീകരണം തുടങ്ങി. അജയ് കുമാറുമായി സമ്പർക്കം പുലർത്തിയ മുപ്പത് പേർ സ്വയം നിരീക്ഷണത്തിൽ പോയി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ ഔദ്യോഗിക വസതിയിൽ തുടർന്നെങ്കിലും സ്വയം നിരീക്ഷണത്തിന്റെ ഭാഗമല്ലെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ഡി.എം.കെ എംഎൽഎ ജെ. അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ കൂടുതൽ ജനപ്രതിനിധികൾ നിരീക്ഷണത്തിലേക്ക് മാറിയേക്കും.

മഹാരാഷ്ട്രയിൽ ആകെ പോസിറ്റീവ് കേസുകൾ 74,860ഉം മരണം 2587ഉം ആയി. തമിഴ്‌നാട്ടിൽ രോഗബാധിതർ കാൽലക്ഷം കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1513 പോസിറ്റീവ് കേസുകളും ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 23,645 ആയി. ഇതുവരെ 606 പേർ മരിച്ചു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 30 മരണവും 485 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ കൊവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്.

Story Highlights- national defense secretary confirmed covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top