Advertisement

മേപ്പയ്യൂര്‍ പുലപ്രക്കുന്ന് പട്ടികജാതി കോളനി നിവാസികളെ മാറ്റി പാര്‍പ്പിക്കും: മന്ത്രി എകെ ബാലന്‍

June 4, 2020
2 minutes Read
a k balan

കോഴിക്കോട് മേപ്പയ്യൂര്‍ പുലപ്രക്കുന്ന് പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ താത്കാലികമായി മാറ്റി പാര്‍പ്പിക്കാന്‍ കോഴിക്കോട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എകെ ബാലന്‍. ലോക്ക്ഡൗണ്‍ മൂലം വീട് നിര്‍മാണം മുടങ്ങിയതിനാല്‍ താമസ സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന പുലപ്രക്കുന്ന് പട്ടികജാതി കോളനിയിലെ കുടുംബങ്ങളെ താത്കാലികമായി മേപ്പയ്യൂര്‍ ഗവ എല്‍പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.

Read Also:ഇടുക്കി ഡാം ജലനിരപ്പ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍

‘ 11 കുടുംബങ്ങളിലായി 50 ഓളം പേരാണ് ഇവിടെ താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കുടുംബങ്ങള്‍ക്ക് വീടും ഭൂമിയും നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. വീടുകളുടെ നിര്‍മാണം ആരംഭിച്ചെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്ന് അവ പാതിവഴിയിലായി. കാലവര്‍ഷം ആരംഭിച്ചതോടെ കോളനിയിലെ താത്കാലിക താമസവും ബുദ്ധിമുട്ടായി. കോളനിയിലെ കുടുംബങ്ങളെ തൊട്ടടുത്തുള്ള മേപ്പയ്യൂര്‍ ഗവ എല്‍പി സ്‌കൂളിലേക്ക് താത്കാലികമായി മാറ്റി പാര്‍പ്പിക്കും’ മന്ത്രി പറഞ്ഞു.

Story highlights-Pullapakkunnu Scheduled Caste Colony to be Displaced: AK BALAN

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top