കണ്ണൂർ വിമാനത്താവളത്തിൽ പ്രവാസികളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയ സംഭവം; ടാക്സികളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്തു

കണ്ണൂർ വിമാനത്താവളത്താവളം വഴി നാട്ടിലെത്തിയ പ്രവാസികളിൽ നിന്ന് അമിത നിരക്ക് ഈടാക്കിയ ടാക്സികളുടെ പെർമിറ്റ് സസ്പെൻഡ് ചെയ്തു. വിമാനത്താവളത്തിൽ ടാക്സി സർവ്വീസ് നടത്തുന്ന കാലിക്കറ്റ് ടൂർസ് ആൻ്റ് ട്രാവൽസിൻ്റെ രണ്ട് വാഹനങ്ങളുടെ പെർമിറ്റാണ് സസ്പെൻഡ് ചെയ്തത്. ട്വൻ്റി ഫോർ ഇംപാക്ട്.
കൊവിഡ് പശ്ചാത്തലത്തിൽ കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തുന്ന പ്രവാസികളിൽ നിന്നും ടാക്സി കമ്പനി അമിത നിരക്ക് ഈടാക്കുന്നതായി ട്വൻറി ഫോർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രവാസികൾ നൽകിയ പരാതിയിന്മേലാണ് ആർ.ടി.ഒയുടെ നടപടി. കാലിക്കറ്റ് ടൂർസ് ആൻറ് ട്രാവൽസിൻ്റെ രണ്ട് ടാക്സികളുടെ പെർമിറ്റുകളാണ് പതിനഞ്ച് ദിവസത്തേക്ക് സസ്പെൻ്റ് ചെയ്തത്.
Read Also: ടാക്സികള്‍ സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും
വിമാനത്താവളം മുതൽ മാഹി വരെയുള്ള 30 കിലോമീറ്റർ സഞ്ചരിച്ച പ്രവാസിയിൽ നിന്ന് 3500 രൂപയാണ് ടാക്സി കമ്പനി ഈടാക്കിയത്. മുക്കം കൊടിയത്തൂരിലേക്ക് യാത്ര ചെയ്തയാ ളിൽ നിന്നും 6000 രൂപയും വാങ്ങി. ഈടാക്കിയ അമിത ചാര്‍ജ് യാത്രക്കാര്‍ക്ക് തിരിച്ചു നൽകാനും കാലിക്കറ്റ് ടൂർസ് ആൻറ് ട്രാവൽസിന് ആർ.ടി.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിലോമീറ്ററിന് പരമാവധി 30 രൂപ ഈടാക്കേണ്ടിടത്ത് 55 രൂപയിലേറെയാണ് ടാക്സി കമ്പനി വാങ്ങിയത്. നിരീക്ഷണത്തിൽ കഴിയാൻ വീടുകളിലേക്ക് പോകുന്ന ഗർഭിണികളും പ്രായമായവരും അടക്കമുള്ളവരാണ് ചൂഷണത്തിനിരയായത്. കൂടുതൽ പരാതികൾ ലഭിച്ചാൽ വീണ്ടും നടപടിയെടുക്കുമെന്ന് ആര്‍.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
Story Highlights: extra charge from expatriates taxis permits suspended in kanur airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here