തിരുവനന്തപുരം പോത്തന്‍കോട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

RAPE

തിരുവനന്തപുരം പോത്തന്‍കോട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് കഠിനംകുളം പൊലീസ് പറയുന്നത് ഇങ്ങനെയാണ്:  വീട്ടില്‍ നിന്നും വൈകിട്ട് നാലുമണിയോടെ ഭര്‍ത്താവ് വാഹത്തില്‍ കയറ്റി കഠിനംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള  സ്ഥലത്ത് എത്തിച്ചു. അവിടെ വച്ച്  ആറുപേര്‍ അടങ്ങുന്ന സംഘം യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഈ വീട്ടില്‍ നിന്ന് യുവതി ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് വഴിയില്‍ കണ്ട ഒരു വാഹനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ  വീട്ടില്‍ എത്തിച്ചു. വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് കഠിനംകുളം പൊലീസ് വീട്ടിലെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലായ യുവതിയെ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് ബോധം തെളിഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരം ലഭ്യമാകൂ.

Story Highlights: woman, rape, Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top