സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 111 പേർക്ക് ; ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്ക്

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് സ്ഥിരീകരിച്ച 111 പേരിൽ 50 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 48 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 പേർ രോഗമുക്തി നേടി.
രോഗമുക്തി നേടിയ ജില്ലകളിലെ കണക്ക് :
തിരുവനന്തപുരം-1, ആപ്പുഴ, എറണാകുളം-4, തൃശൂർ-5, കാസർഗോഡ് -7 കോഴിക്കോട്- 1
രോഗം സ്ഥിരീകരിച്ച ജില്ലകളുടെ കണക്ക് :
പാലക്കാട് -40, മലപ്പുറം- 18, പത്തനംതിട്ട- 11, എറണാകുളം -10, തൃശൂർ -8, തിരുവനന്തപുരം- 5, ആലപ്പുഴ- 5, കോഴിക്കോട് -4, ഇടുക്കി- 3, കൊല്ലം- 2, വയനാട് -3, കോട്ടയം, കാസർഗോഡ് 1 വീതം.
ഇന്ന് മാത്രം 247 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി.
മഹാരാഷ്ട്ര 25, തമിഴ്‌നാട് 10, കർണാടക 3, ഉത്തർപ്രദേശ്, ഹരിയാന, ലക്ഷദ്വീപ് ഒന്നുവീതം, ഡെൽഹി 4, ആന്ധ്രപ്രദേശ് 3 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽ വന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇന്ന് 3597 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1697 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 973 പേർ ഇപ്പോൾ ചികിത്സയിലാണ്. 1,77,106 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,75,581 പേർ വീടുകളിലും 1545 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 247 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 79,074 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 74,769 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ സെന്റിനൽ സർവൈലൻസിൻറെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 19,650 സാമ്പിളുകൾ ശേഖരിച്ചതിൽ 18,049 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആകെ 1,04,045 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് 3, കണ്ണൂർ, കോഴിക്കോട് ഒരോന്നുവീതവും പുതിയ ഹോട്ട്‌സ്‌പോട്ടുകൾ വന്നു.
Story Highlights- 111 confirmed covid kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here