Advertisement

മനേകാ ഗാന്ധിക്കെതിരെ കേസ്

June 5, 2020
7 minutes Read
case against maneka gandhi kerala elephant case

മനേകാ ഗാന്ധിക്കെതിരെ കേസ്. മലപ്പുറം പൊലീസാണ് കേസ് എടുത്തത്. പാലക്കാട് കാട്ടാന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ മൊത്തത്തിൽ അധിക്ഷേപിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

മനേകാ ഗാന്ധിക്കെതിരെ ആറോളം പരാതികളാണ് മലപ്പുറം പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഐപിസി വകുപ്പ് 153 എ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസിൽ പറയുന്നത്.

Read Also : ജില്ലയ്‌ക്കെതിരെ നടത്തുന്ന വിദ്വേഷപ്രചരണം ലജ്ജാവഹം; മനേകാ ഗാന്ധിക്കെതിരെ പാർവതി തിരുവോത്ത്

കഴിഞ്ഞ ദിവസമാണ് പാലക്കാട് ഗർഭിണിയായ കാട്ടാന പന്നികൾക്ക് ഒരുക്കിയ സ്‌ഫോടന കെണിയിൽപ്പെട്ട് ചരിയുന്നത്. സംഭവം നടന്നത് പാലക്കാട് ആണെങ്കിലും മലപ്പുറത്തിനെതിരെയായിരുന്നു മനേകാ ഗാന്ധിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പുറത്തുവന്ന മനേകാ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ :’ നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയത്. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന് ഭയമാണെന്നും മേനക ഗാന്ധി പറഞ്ഞു. വനംവകുപ്പ് സെക്രട്ടറിയെ മാറ്റണം. ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണം. രാഹുൽ ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ഗാന്ധി ചോദിച്ചു. ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തിൽ തുമ്പിയും വായും മുക്കി നിൽക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയിൽനിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.’

Read Also : മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

മനേകാ ഗാന്ധിക്കെതിരെ പാർവതി അടക്കമുള്ള സിനിമാ താരങ്ങളും, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു.

Story Highlights- case against maneka gandhi, elephant

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top