Advertisement

മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചാരണം; മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

June 5, 2020
1 minute Read
Kerala cyber warriors hacked maneka gandhi's website

മൃഗാവകാശ പ്രവർത്തകയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്. മനേക ഗാന്ധി മലപ്പുറത്തിനെതിരായ വ്യാജപ്രചാരണം നടത്തിയതിനെ തുടർന്നാണ് തങ്ങൾ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് സൈബർ വാരിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മനേകയുടെ പീപ്പിൾ ഫോർ അനിമൽസ്.ഒആർജി എന്ന വെബ്സൈറ്റാണ് സംഘം ഹാക്ക് ചെയ്തത്. ഇപ്പോൾ സൈറ്റ് തുറന്നാൽ സൈറ്റ് ഹാക്ക് ചെയ്തു എന്ന സന്ദേശമാണ് കാണുന്നത്. ആന കൊല്ലപ്പെട്ട വിഷയത്തിൽ മനേക രാഷ്ട്രീയം കലർത്തിയെന്നും സൈറ്റിൽ കേരള സൈബർ വാരിയേഴ്സ് രേഖപ്പെടുത്തിയിരിക്കുന്നു. ആന കൊല്ലപ്പെട്ടത് എവിടെയാണെന്ന് രേഖപ്പെടുത്തിയ ഒരു ഭൂപടവും സൈറ്റിൽ കാണാം. പാലക്കാടിനെ ഒഴിവാക്കി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ എന്തിന് ഉന്നം വെക്കുന്നു എന്ന് തങ്ങൾക്കറിയാം. മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണമാണ് താങ്കൾ നടത്തുന്നത്. മലപ്പുറത്ത് ഹിന്ദുവും മുസ്ലിമും രമ്യതയോടെയാണ് കഴിയുന്നതെന്നും സൈറ്റിൽ കേരള സൈബർ വാരിയേഴ്സ് കുറിച്ചിരിക്കുന്നു.

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്. നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയതെന്നും അവർ ആരോപിച്ചിരുന്നു. സംഭവത്തിൽ മുസ്ലിം ലീഗ് ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Read Also:ആന ചരിഞ്ഞ സംഭവം; മനേക ഗാന്ധിക്കെതിരെ മുസ്ലീം ലീഗ് വക്കീൽ നോട്ടീസ് അയച്ചു

അതേ സമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. ആനയ്ക്ക് പരുക്കേറ്റതായി കരുതുന്ന അമ്പലപ്പാറയിലെ എസ്റ്റേറ്റ് സൂപ്പർവൈസർ വിൽസനാണ് അറസ്റ്റിലായത്. മലപ്പുറം എടവണ്ണ സ്വദേശിയാണിയാൾ. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.

Story highlights-Kerala cyber warriors hacked maneka gandhi’s website

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top