സ്വകാര്യ ബസുകൾ അണുവിമുക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

motor vehicle

തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളും ഇനി മുതൽ സർവീസിന് മുമ്പും ശേഷവും അണുവിമുക്തമാക്കും. തൊടുപുഴ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലാണ് എല്ലാ ദിവസവും അണു നശീകരണം നടത്തുക. ഇതിനാവശ്യമായ അണുനാശിനിയും പമ്പ് സെറ്റും ഇതിനോടകം എത്തിച്ചു.

അണു നശീകരണ ജോലിക്കായി ഒരു താത്കാലിക ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്. ബസുകളിൽ യാത്രക്കാരുടെ തിരക്കേറിയതും സർവീസുകളുടെ എണ്ണം കൂടിയതിനാലുമാണ് എല്ലാ ദിവസവും അണു നശീകരണം നടത്താൻ തീരുമാനിച്ചത്. യാത്രക്കാർ സാനിട്ടൈസർ ഉപയോഗിച്ചും മാസ്ക് ധരിച്ചുമാണ് ബസിൽ കയറുന്നതെന്ന് ജീവനക്കാർ ഉറപ്പ് വരുത്തണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ സർവീസുകൾ നടത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും.

Read Also:തിരുവല്ലയില്‍ നിന്നും പശ്ചിമ ബംഗാളിലേക്ക് 1564 ഇതര സംസ്ഥാന തൊഴിലാളികള്‍കൂടി യാത്ര തിരിച്ചു

ബസുകളുടെ അണുനശീകരണത്തിൻ്റെ ഉദ്ഘാഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ് നിർവ്വഹിച്ചു. ജോയിൻ്റ് ആർടിഓ നസീർ പി.എ, കെ.കെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.

Story highlights-motor vehicle department

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top