ഇ പി ജയരാജനെ ബോംബെറിഞ്ഞ കേസ്; ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെവിട്ടു

ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു.തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. 20 വർഷങ്ങൾക്ക് ശേഷമാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.
2000 ഡിസംബർ 2ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ഇ പി ജയരാജനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സിപിഐഎം പ്രവർത്തകൻ കനകരാജിന്റെ രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പാനൂർ എലാങ്കോട് വച്ച് ഇ പി ജയരാജനും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ ആക്രമണമുണ്ടായത്.
Read Also:‘കേരള രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിന് അനുകൂലമായ തരംഗം’ ഇ പി ജയരാജൻ
ഇ പി ജയരാജന് ബോംബേറിൽ പരുക്കേറ്റു.പാനൂരിൽ രാഷട്രീയ അക്രമങ്ങൾ രൂക്ഷമായ കാലമായിരുന്നു അത്. ബിജെപി- ആർഎസ്എസ് പ്രവർത്തകരായ 38 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. വിചാരണയ്ക്കിടെ ഇരുപത്തിയൊന്നാം പ്രതി കൊല്ലപ്പെട്ടു. ഇരുപതാം പ്രതിയും പിന്നീട് മരിച്ചു. തെളിവുകളില്ലാത്തതിനാൽ മുഴുവൻ പേരെയും തലശേരി അഡീഷണൻ ജില്ലാ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു.
Story highlights-ep jayarajan bomb blast case kannur court freed suspects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here