പാലക്കാട്ടെ ആനക്കൊല; രണ്ട് മുസ്ലിങ്ങൾ അറസ്റ്റിലായെന്ന വ്യാജ ട്വീറ്റുമായി കേന്ദ്രമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും സുപ്രിം കോടതി അഭിഭാഷകനും

പാലക്കാട് കാട്ടാന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വ്യാജ ട്വീറ്റുമായി കേന്ദ്രമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. രണ്ട് മുസ്ലിങ്ങൾ അറസ്റ്റിലായെന്ന വ്യാജ ട്വീറ്റാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുടെ മാധ്യമ ഉപദേഷ്ഠാവും ദേശീയ യുവജന സമിതി പ്രസിഡന്റുമായ അമര്‍ പ്രസാദ് റെഡ്ഡി ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ട്വീറ്റ് വിശ്വസിച്ച് നിരവധിപേർ ഇത് പങ്കുവെക്കുന്നുമുണ്ട്. എന്നാൽ പിന്നീട് ഇയാൾ ട്വീറ്റ് നീക്കം ചെയ്തു.
‘അംസത്ത് അലി, തമീം ഷെയ്ഖ് എന്നിവര്‍ കേരളത്തില്‍ ആനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. സംഭവത്തിൽ ജാതി-മതാടിസ്ഥാനത്തിൽ യാതൊരു ദയയും കാണിക്കാതെ കൃത്യമായ അന്വേഷണം നടത്തണമെന്ന് കേരള മുഖ്യമന്ത്രിയോട് ഞാൻ ആവശ്യപ്പെടുന്നു’.- അമർ പ്രസാദ് തന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചിരുന്നു. നരേന്ദ്രമോദി, പിഎംഒ ഇന്ത്യ എന്നീ അക്കൗണ്ടുകളെ ടാഗ് ചെയ്താണ് റെഡ്ഡി ട്വീറ്റ് ചെയ്തത്.
Mohammad Amzath Ali and Thamim Shaikh are arrested for elephant killing case in Kerala.
They are product of Madarasa & with Madarsa education data, Kerala is called Literate State. Most of the ISIS terrorists joined from Kerala.
If You speak truth, You will be called communal.
— Prashant Patel Umrao (@ippatel) June 4, 2020
ഇത് ട്വിറ്ററിൽ വൈറലായിരുന്നു. പ്രമുഖരുൾപ്പെടെ ഒട്ടേറെ ആളുകളാണ് ഇത് പങ്കുവച്ചത്. സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് പട്ടേലും ഈ വ്യാജ വാർത്ത പ്രചരിപ്പിച്ചിട്ടുണ്ട്. ഇവർ മദ്രസയുടെ ഉൽപ്പന്നങ്ങളാണെന്നാണ് പട്ടേലിന്റെ അഭിപ്രായം. മദ്രസ വിദ്യാഭ്യാസ കണക്ക് വച്ചാണ് കേരളം സാക്ഷര സംസ്ഥാനം എന്ന് പറയുന്നത്. ഐഎസിസിൽ ചേർന്ന കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്നും പട്ടേൽ കുറിക്കുന്നു.
Read Also:ആന ചരിഞ്ഞത് പാലക്കാട്ടെങ്കിലും മലപ്പുറം ഹാഷ്ടാഗ് തിരുത്തില്ലെന്ന് സന്ദീപ് വാര്യര്‍
ആനയെ ഹിന്ദുവിശ്വാസികളുടെ ഗണപതി ആക്കിയും മറ്റ് പല തരത്തിലലും ട്വിറ്ററിൽ വംശീയ വിദ്വേഷം നടക്കുന്നുണ്ട്. മൃഗാവകാശ പ്രവർത്തകയും ബിജെപി നേതാവുമായ മനേക ഗാന്ധിയാണ് ഇത്തരത്തിൽ ആദ്യം ട്വീറ്റ് ചെയ്തത്.
സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്. നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തിൽ കൊന്നൊടുക്കിയതെന്നും അവർ ആരോപിച്ചിരുന്നു. സംഭവത്തിൽ മുസ്ലിം ലീഗ് ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
Story highlights-Hate campaign against muslims twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here