Advertisement

മഹാരാഷ്ട്രയില്‍ കൊവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ധനവ്

June 5, 2020
Google News 1 minute Read
Increase in covid Mortality in Maharashtra

മഹാരാഷ്ട്രയില്‍ കൊവിഡ് മരണസംഖ്യയില്‍ വന്‍ വര്‍ധനവ്. 139 പേരാണ് കഴിഞ്ഞ 24 മണിക്കുറിനിടെ മഹാരാഷ്ട്രയില്‍ മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80,000 കടന്നു .പുതുതായി 2,436 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ കൊവിഡ് കേസുകള്‍ 45,000 പിന്നിട്ടു

ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ് സംസ്ഥാനത്ത് ഉണ്ടായത്. ഇതോടെ 2849 ആയിരിക്കുന്നു ആകെ മരണസംഖ്യ . കൊവിഡ് കേസുകള്‍ക്കാപ്പം മരണസംഖ്യ വര്‍ധിക്കുന്നതാണ് സംസ്ഥാനത്ത് ഉയര്‍ത്തുന്ന ആശങ്ക. 80,229 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ 1150 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 53 പേര്‍ മരിച്ചു. 45,854 പേരാണ് മുംബൈയിലെ ആകെ രോഗബാധിതര്‍. താനെയില്‍ 457 , പൂനെയില്‍ 226 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 896 കേസുകള്‍ ഉണ്ടായ ജല്‍ഗോണില്‍ മരണസംഖ്യ 109 ആണ്. ധാരാവി , ഉല്ലാസ നഗര്‍, ബദ്ലാപൂര്‍ എന്നിവിടങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. അതിനിടെ മുംബൈയിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍, കിടകക്കള്‍ എന്നിവയുടെ അഭാവം കാരണം മുംബൈ നഗരസഭ ആസ്ഥാനത്ത് ബിജെപി പ്രതിഷേധിച്ചു.

 

 

Story Highlights: Increase in covid Mortality in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here