അമ്പലത്തറ മിൽമ പ്ലാന്റിൽ അമോണിയ ചോർച്ച

തിരുവനന്തപുരം അമ്പലത്തറ മിൽമ പ്ലാന്റിൽ അമോണിയ ചോർച്ച. വെള്ളം ശീതികരിക്കുന്ന ടാങ്കിൽ നിന്നാണ് അമോണിയം ചോർന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ചോർച്ച പൂർണമായമായും പരിഹരിച്ചതായും ജില്ലാ കളക്ടർ നവജോത് ഖോസ പറഞ്ഞു.
അമ്പലത്തറ മിൽമ പ്ലാന്റിലെ ജല ശീതികരണ ടാങ്കിൽ നിന്നാണ് അമോണിയ ചോർന്നത്. ചോർച്ചയുള്ള ഭാഗം ഉടൻ കണ്ടെത്തി അധികൃതർ പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ ടാങ്കിൽ സൂക്ഷിച്ചിരുന്ന അൻപതിനായിരം ലിറ്ററോളം വെള്ളം പുറത്തേക്ക് വിട്ടതോടെ പ്രദേശത്ത് ചെറിയ വെള്ളക്കെട്ട് ഉണ്ടായി. വെള്ളത്തിലുണ്ടായിരുന്ന അമോണിയ അന്തരീക്ഷ വായുവിൽ കലരുകയും ചെയ്തു. സ്ഥലവാസികൾക്ക് അമോണിയത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടു. പരിസരവാസികളിൽ ചിലർക്ക് ശ്വാസതടസവുമുണ്ടായി. സംഭവമ മറിഞ്ഞ് ജില്ല കളക്ടർ നവജ്യോത് ഖോസെ പ്ലാന്റിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പ്ലാന്റിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വാതകചോർച്ചക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ഫയർഫോഴ്സിനെയും ബോയിലേർസ് ആൻഡ് ഫാക്ടറീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
Story Highlights: milma plant amonia leak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here