നവജ്യോത് സിംഗ് സിദ്ദു ആം ആദ്മിയിലേക്ക് എന്ന് സൂചന; സ്വാഗതം ചെയ്ത് കേജ്‌രിവാൾ

കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരുന്നവെന്ന് റിപ്പോർട്ട്. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ബലം വയ്ക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് സിദ്ദു ആംആദ്മിയിലേക്ക് എന്ന വാർത്ത പുറത്തെത്തിയത്. എന്നാൽ കേജ്‌രിവാൾ ഇതിന് കൂടുതൽ രാഷ്ട്രീയ വിശദീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപും എഎപി സിദ്ദുവുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ആ നീക്കം നിലച്ചു. 2017ല്‍ കോൺഗ്രസിൽ ചേരുന്നതിന് മുൻപായിരുന്നു ഇത്. പിന്നീട് പഞ്ചാബ് കാബിനറ്റ് മന്ത്രിയായിരുന്നു സിദ്ദു. പിന്നീട് പാർട്ടിയിലെ തർക്കങ്ങളെ തുടർന്ന് രാജിവച്ചു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി സിദ്ദു നേരത്തെ ചർച്ച നടത്തിയിരുന്നു. ശേഷമാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്.
navjot singh siddu, aam admi party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here