പ്രമുഖ സിവില്‍ കോണ്‍ട്രാക്ടര്‍ പിഐ ഐസക് പാലാല്‍ അന്തരിച്ചു

കേരളത്തിലെ പ്രമുഖ സിവില്‍ കോണ്‍ട്രാക്ടറും പ്രൈം പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സിന്റെ സ്ഥാപകനുമായ പിഐ ഐസക് പാലാല്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം ജവഹര്‍ നഗറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
കോഴിക്കോട് ആര്‍ഇസി (എന്‍ഐടി ക്യാമ്പസ്), കോവളം അശോക ( ലീല റാവിസ്), ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, അച്ചുതമേനോന്‍ സെന്റര്‍, വിഎസ്എസ്‌സി വലിയമല, കേദാരം, ചൈത്രം എന്നിവ അദ്ദേഹത്തിന്റെ പ്രധാന പ്രോജക്ടുകളായിരുന്നു. ഏഷ്യന്‍ ടെക്കിന്റെ ഡയറക്ടര്‍ ആയിരുന്നു. ഭാര്യ: മോളി ഐസക്, മക്കള്‍ : പ്രീത, എല്‍ദോ. മരുമക്കള്‍: റോയ് പീറ്റര്‍, നീന. ശവസംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് എറണാകുളം പുത്തന്‍കുരിശ് കുറിഞ്ഞി സെയ്ന്റ് പീറ്റേഴ്‌സ് ആന്റ് സെയ്ന്റ് പോള്‍ പള്ളി സെമിത്തേരിയില്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here