സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് 55.9 കോടി രൂപ ലാഭത്തിൽ

travancore cochin chemicals ltd

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് (ടിസിസി) 55.9 കോടി രൂപ ലാഭത്തിൽ. 2019-20 സാമ്പത്തികവര്‍ഷമാണ് 55.9 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം കൈവരിച്ചത്. 219.7 കോടി രൂപയുടെ വിറ്റുവരവും സ്വന്തമാക്കി. 2015-16 ല്‍ 7.37 കോടിയുടെ വന്‍ നഷ്ടത്തിലായിരുന്നു സ്ഥാപനം.

2016-17ല്‍ 6.33 കോടിയായി ലാഭം ഉയര്‍ന്നു. 2017-18 ല്‍ 33.17 കോടിയായും 2018-19 ല്‍ 35.8 കോടിയായും ലാഭം ഉയര്‍ന്നു. കാസ്റ്റിക് സോഡ പ്ലാന്റ്, കാസ്റ്റിക് കോണ്‍സെന്‍ട്രേഷന്‍ യൂണിറ്റ്, ഹൈഡ്രോക്ലോറിക് ആസിഡ് സിന്തസിസ് യൂണിറ്റ് എന്നിവയുടെ നിർമാണം നിലവിൽ ഇവിടുണ്ട്. കാസ്റ്റിക് സോഡ കയറ്റുമതിയും തുടങ്ങി. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഗ്മിശമന സേനക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി 40000 ലിറ്റര്‍ സോഡാബ്ലീച്ച് ടിസിസി നല്‍കിയിരുന്നു.

Story Highlights: Travancore Cochin Chemicals Ltd

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top