മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന്റെ പരിശോധനാഫലം നെഗറ്റീവ്

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന്റെ പരിശോധനാഫലം പുറത്ത്. കുഞ്ഞിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് ഇന്നലെ രാത്രിയാണ് മരിച്ചത്.
പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് 20 ദിവസം മുൻപാണ് ഇവർ പാലക്കാട് എത്തിയത്. കുഞ്ഞിന് ശ്വാസ തടസമുണ്ടായിരുന്നു. ഇതേ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Also:കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്
അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഫുട്‌ബോള്‍ താരവുമായ ഹംസക്കോയ (61) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധയുണ്ട്. ന്യൂമോണിയ അടക്കമുള്ള മറ്റ് രോഗങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ 21-ാം തീയതി മുംബൈയില്‍ കുടുംബസമ്മേതം കേരളത്തില്‍ എത്തിയതായിരുന്നു. 24-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. 30-ാം തീയതിയോടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും വെന്റിലേറ്റിലേക്ക് മാറ്റുകയുമായിരുന്നു.
Story highlights-Covid result of baby who died become negative
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here