എറണാകുളത്ത് ഇന്ന് കൊവിഡ് മൂന്ന് പേർക്ക്; ആറ് പേർക്ക് രോഗമുക്തി

എറണാകുളത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരണം. അതേസമയം ആറ് പേർ രോഗമുക്തരായി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 31ന് നൈജീരിയയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിൽ ഉണ്ടായിരുന്ന 47 വയസുള്ള മഹാരാഷ്ട സ്വദേശി, 26ാം തിയതി ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 41 വയസുള്ള കൂനമ്മാവ് സ്വദേശി, ഈ മാസം 2ന് വിമാനമാർഗം ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 28 വയസുള്ള ഉദയംപേരൂർ സ്വദേശി എന്നിവർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഈ മാസം 3ാം തിയതി വിമാനമാർഗം ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 34 വയസുള്ള കോട്ടയം സ്വദേശിയും രോഗം സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്.

Read Also: മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രണ്ട് കുഞ്ഞുങ്ങൾക്കും കൊവിഡ് ബാധയില്ല: ജില്ലാ കളക്ടർ

മെയ് 10 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയായ 5 വയസുകാരനും, മെയ് 19 ലെ റിയാദ് – കരിപ്പൂർ വിമാനത്തിലെത്തി മെയ് 24 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള എറണാകുളം സ്വദേശിയും, മെയ് 26 ലെ കുവൈറ്റ്- കൊച്ചി വിമാനത്തിലെത്തി മെയ് 29ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കൊല്ലം സ്വദേശിനിയും, മെയ് 15 ന് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തി ജൂൺ 1 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള പാലാരിവട്ടം സ്വദേശിയും, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ 37 വയസുള്ള കൊല്ലം സ്വദേശിയും ഇന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി.

ഇന്ന് 704 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 728 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9923 ആണ്. ഇതിൽ 8670 പേർ വീടുകളിലും, 501 പേർ കൊവിഡ് കെയർ സെന്ററുകളിലും, 752 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

 

ernakulam, covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top