Advertisement

കഠിനംകുളം കൂട്ട ബലാത്സംഗ കേസ്; ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

June 6, 2020
2 minutes Read
kadinam kulam rape

കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ അറസ്റ്റിലായ ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിലുള്ള നൗഫൽ എന്ന പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. യുവതി ബലാത്സംഗത്തിനും മർദനത്തിനും ഇരയായെന്ന് വൈദ്യ പരിശോധന റിപ്പോർട്ടിലുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നിർണായകമായി അഞ്ചു വയസുകാരൻ മകൻ മൊഴി നൽകി.

Read Also:അമ്മയെ ഉപദ്രവിച്ചു, തടയാൻ ശ്രമിച്ചപ്പോൾ പിടിച്ചു തള്ളി; കഠിനംകുളം കൂട്ടബലാത്സം​ഗ കേസിൽ നിർണായകമായി മകന്റെ മൊഴി

കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ നിർണായകമായി യുവതിയുടെ അഞ്ചു വയസുകാരൻ മകൻ മൊഴി നൽകി. പിതാവിന്റെ കൂട്ടുകാർ അമ്മയേയും തന്നേയും മർദിച്ചെന്ന് മകന്റെ മൊഴിയിലുണ്ട്. അഞ്ചു വയസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മൻസൂർ, അക്ബർ ഷാ ,അർഷാദ്, നൗഫൽ എന്നിവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷ് പറഞ്ഞു.

ബലാത്സംഗം സ്ഥിരീകരിക്കുന്നതാണ് യുവതിയുടെ വൈദ്യ പരിശോധനാ ഫലം. സുരക്ഷ കണക്കിലെടുത്ത് യുവതിയേയും മക്കളേയും സർക്കാർ അഭയ കേന്ദ്രത്തിലാക്കി.

Story highlights-Kadinamkulam gang-rape case; The six accused will be produced in court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top