സ്ഫോടനാത്മക കൊവിഡ് വ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടില്ല; ലോകാരോഗ്യ സംഘടന

who

സ്ഫോടനാത്മക കൊവിഡ് വ്യാപനം ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്ന ലോകാരോഗ്യ സംഘടന. അതേസമയം, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ രോഗവ്യാപനം വർധിക്കുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽ കൊവിഡ് വ്യാപനം ഇരട്ടിയാകുന്നതിന് വേണ്ടി വരുന്ന സമയം മൂന്നാഴ്ചയാണ്. ഇന്ത്യയിലെ ഓരോ പ്രദേശത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണെന്നും ലോകാരോഗ്യ സംഘടന ഹെൽത്ത് എമർജൻസീസ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാൻ പറയുന്നു. മാത്രമല്ല, ദിനം പ്രതി കൊവിഡ് കേസുകളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ക്രമാതീതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യങ്ങളിലും സ്‌ഫോടനാത്മകമായ സാഹചര്യമില്ലെന്നും എന്നാൽ സാധ്യത തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Read Also:കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്ത്

ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാൻ സാധിച്ചുവെന്നും എന്നാൽ, ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിൽ ആറാം സ്ഥാനത്താണ് ഇന്ത്യ. ആഭ്യന്തര കുടിയേറ്റം ഇതിനൊരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story highlights-No explosive Covid outbreak in India; WHO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top