കഠിനംകുളം പീഡനകേസ്; യുവതി കൂട്ട ബലാത്സംഗത്തിനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്

kadinamkulam rape

തിരുവനന്തപുരം കഠിനംകുളത്ത് യുവതി കൂട്ട ബലാത്സംഗനിരയായെന്ന് വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ട് യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിന് മുന്നിലെത്തിച്ച് രേഖപ്പെടുത്തിയിരുന്നു.

യുവതിയെ സര്‍ക്കാര്‍ അഭയ കേന്ദ്രത്തിലേക്കു മാറ്റി. യുവതിയുടെ ഭര്‍ത്താവ്, സുഹൃത്തുക്കളായ രാജന്‍, മന്‍സൂര്‍, അക്ബര്‍, അര്‍ഷാദ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. മറ്റൊരു പ്രതി നൗഫലിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ചയാണ് തിരുവനന്തപുരം പോത്തന്‍കോട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ബീച്ചിലേക്കെന്ന് പറഞ്ഞാണ്  യുവതിയെ ഭര്‍ത്താവ് കൊണ്ടുവന്നത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്.  വീട്ടില്‍ മന്‍സൂര്‍, അക്ബര്‍ ഷാ, അര്‍ഷാദ്, നൗഫല്‍ എന്നിവര്‍ മദ്യപിച്ചിരിക്കുകയായിരുന്നു.

യുവതിക്ക് ഭര്‍ത്താവ് ബലമായി മദ്യം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കിയെന്നാണ് മൊഴി.

Story Highlights: Woman gang rape, kadinamkulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More