കണ്ണൂർ ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്തൂർ, ഉളിക്കൽ സ്വദേശികൾക്കാണ് രോഗം. രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ആന്തൂർ സ്വദേശി മെയ് 29ന് താജ്ക്കിസ്ഥാനിൽ നിന്നാണെത്തിയത്. ഉളിക്കൽ സ്വദേശി ജൂൺ ഒന്നിന് റഷ്യയിൽ നിന്നും തിരിച്ചെത്തി. ഇരുവരും കണ്ണൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്.ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 258 ആയി.
അഞ്ച് പേർ കൂടി രോഗമുക്തരായി. കരിവെള്ളൂർ, തലശ്ശേരി, കോട്ടയം മലബാർ, ധർമ്മടം, മുഴപ്പിലങ്ങാട് സ്വദേശികളാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. 146 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.ജില്ലയിലെ നാല് പഞ്ചായത്തുകളെ കൂടി ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഏരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂർ പഞ്ചായത്തുകളാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ കണ്ണൂർ ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 30 ആയി.
Story highlight: Covid today confirmed two more in Kannur district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here