Advertisement

സർക്കാരിന് കീഴിലെ ആശുപത്രികളിൽ ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രം: അരവിന്ദ് കേജ്‌രിവാൾ

June 7, 2020
1 minute Read
aravind kejriwal

ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികൾ ഡൽഹി നിവാസികൾക്ക് മാത്രമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നിർദേശം സ്വകാര്യ ആശുപത്രികൾക്കും ബാധകമാണ്. കേന്ദ്രസർക്കാരിന് കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാമെന്നും അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി.

ഡൽഹിയിൽ തയാറായിരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് ഒരു ലക്ഷം കൊവിഡ് കേസുകൾ കടന്നേക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. 15000 കിടക്കകൾ ഉടൻ തയാറാക്കി വയ്ക്കാനും അഞ്ചംഗ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് നൽകി.

Read Also: ഡൽഹിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് സാഹചര്യം രൂക്ഷമാകുന്നതിനിടെയാണ് ഡൽഹി സർക്കാരിന് കീഴിലേയും സ്വകാര്യ ആശുപത്രികളിലെയും ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തുന്നത്. ജൂൺ അവസാനത്തോടെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കടന്നേക്കുമെന്നാണ് ഡോ. മഹേഷ് വെർമ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ജൂലൈ പകുതിയോടെ 42000 കിടക്കകൾ ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

ഡൽഹിയിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ കേസുകൾ ഇരട്ടിക്കുന്നു. 25 ശതമാനം രോഗികൾക്കും ആശുപത്രിയിൽ തന്നെ ചികിത്സ നൽകേണ്ടി വരും. അഞ്ച് ശതമാനത്തിന് വെന്റിലേറ്റർ സൗകര്യം വേണ്ടിവരുമെന്നും വിദഗ്ധ സമിതി വ്യക്തമാക്കി. ഓക്‌സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

അതേസമയം, മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. വരുംദിവസങ്ങളിൽ ചൈനയെ മറികടന്നേക്കും സംസ്ഥാനം. മഹാരാഷ്ട്രയിൽ ഇതുവരെ 82,968 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2500ൽ അധികം കേസുകളാണ് മഹാരാഷ്ട്രയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. വളർച്ചാനിരക്ക് ഇതേപടി തുടരുകയാണെങ്കിൽ ചൈനയെ ഉടൻ മറികടന്നേക്കും. മുംബൈയിലെ കൊവിഡ് കേസുകൾ അരലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 120 പേർ കൂടി മരിച്ചു. ആകെ മരണം 2969 ആയി.

 

aravind kejriwal, coronavirus, delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top