Advertisement

കൊവിഡ് രോഗികളെ ശുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകർ നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

June 7, 2020
1 minute Read

കൊവിഡ് രോഗികളുടെ ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ നിശ്ചിത കാലയളവ് നിർബന്ധമായും സമ്പർക്ക വിലക്കിൽ കഴിയണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. ക്വാറന്റീൻ റിലീസ് സർട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം മാത്രമെ തിരികെ ജോലിയിൽ പ്രവേശിക്കാൻ പാടുള്ളുവെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൂടാതെ വകുപ്പുതല നടപടികളുമുണ്ടാകുമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡിഎംഒമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി.

ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി കൊവിഡ് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ഡ്യൂട്ടിക്ക് ശേഷം ആരോഗ്യ ജീവനക്കാർ നിരീക്ഷണത്തിൽ കഴിയണമെന്ന് വകുപ്പ് നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകർ ക്വാറന്റീൻ ലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശങ്ങൾ പുതുക്കി ഇറക്കിയത്.

Read Also: കഠിനംകുളം കൂട്ടബലാത്സംഗം; ദേശീയ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു

കൊവിഡ് രോഗികളെ നേരിട്ട് ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരും, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും നിശ്ചിത കാലയളവ് നിർബന്ധമായും സമ്പർക്ക വിലക്കിൽ കഴിയണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.സ്ഥാപന മേധാവികളും, ബന്ധപ്പെട്ട നിയന്ത്രണ അധികാരികളും ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടില്ലെങ്കിൽ പോലും സംശയത്തിന് ഇടനൽകാതെ പ്രസ്തുത ജീവനക്കാർ സമ്പർക്ക വിലക്കിൽ കഴിയണം. ഇവരുടെ വിവരങ്ങൾ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുകയും സമ്പർക്ക വിലക്കിൽ കഴിഞ്ഞ കാലയളവ് കൃത്യമായി രേപ്പെടുത്തുകയും വേണം.

ക്വാറന്റീൻ റിലീസ് സർട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം മാത്രമായിരിക്കും. തിരികെ ജോലിയിൽ പ്രവേശിക്കുന്നതിന് അനുമതി നൽകുക. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൂടാതെ വകുപ്പുതല നടപടികളുമുണ്ടാകുമെന്നും വകുപ്പ് ഡയറക്ടർ ഡോ.ആർ എൽ സരിത മുന്നറിയിപ്പ് നൽകി.

ഹോട്ട് സ്‌പോട്ട്/ കണ്ടയിന്റ്‌മെന്റ് സോണുകളിൽ താമസിക്കുന്ന ജീവനക്കാർ ഓഫീസുകളിൽ ഹാജരാകേണ്ടതില്ല. ഓഫീസുകളിലും, ആരോഗ്യ സ്ഥാപനങ്ങളിലും അനാവശ്യ സന്ദർശനം കർശനമായി ഒഴിവാക്കണം.അരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്നത് അവരുടെ വ്യക്തി ജീവിതത്തേയും വകുപ്പിന്റെ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു.

 

quarantine, health workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top