കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം ലീഗിന് നൽകാൻ കോൺഗ്രസ് തീരുമാനം

കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം ലീഗിന് നൽകാൻ കോൺഗ്രസ് തീരുമാനം. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പി കെ രാഗേഷിനെ തന്നെ മത്സരിപ്പിക്കും. മറുപക്ഷത്തേക്ക് പോയ ലീഗ് കൗൺസിലറെ തിരിച്ചെത്തിച്ചാണ് ഭരണം നിലനിർത്താൻ യുഡിഎഫ് ഒരുങ്ങുന്നത്.
കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ കോർപറേഷനിൽ വീണ്ടും അധികാര കൈമാറ്റം. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം ലീഗിന് നൽകാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ സെപ്തംബറിൽ ഭരണം ലഭിച്ചപ്പോൾ യുഡിഎഫിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് നടപടി. പുതിയ മേയർക്ക് നാല് മാസം മാത്രമായിരിക്കും അവസരം ലഭിക്കുക. ഈ മാസം 12ന് നടക്കുന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പി കെ രാഗേഷിനെ തന്നെ മത്സരിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു.
Read Also: അങ്കമാലിയിൽ കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു
ലീഗ് കൗൺസിലറായ കെപിഎ സലീം, എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് ഡെപ്യൂട്ടി മേയറായിരുന്ന പി കെ രാഗേഷിന് സ്ഥാനം നഷ്ടപ്പെട്ടത്. ഇതോടെ ലീഗിന്റെ മേയർ മോഹവും പ്രതിസന്ധിയിലായി. സലീമിനെ തിരിച്ചെത്തിച്ച ശേഷമാണ് ലീഗ് മേയർ സ്ഥാനത്തിന് വീണ്ടും അവകാശമുന്നയിച്ചത്. ലോക്ക് ഡൗണും വന്നതോടെ വോട്ടെടുപ്പ് നീളുകയായിരുന്നു. ലീഗിലെ സി സീനത്തായിരിക്കും അടുത്ത മേയർ സ്ഥാനാർത്ഥി.
kannur corporation mayor, congress, muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here