48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അടുത്ത 48 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ അത് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലായിരിക്കും സഞ്ചരിക്കുക. തുടര്‍ സ്ഥിഗതിഗതികള്‍ കാലാവസ്ഥ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്.
ഈ പശ്ചാത്തലത്തിലും, ഒപ്പം കാലവര്‍ഷം ശക്തിപ്പെടുന്നതിന്റെയും ഭാഗമായി അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിങ്ങനെ 6 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ അടുത്ത നാല് ദിവസം മധ്യ കേരളത്തില്‍ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയുംചൊവ്വാഴ്ച്ച അഞ്ച് ജില്ലകളിലും ബുധനാഴ്ച്ച ആറ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഇന്ന് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട്, വൈത്തിരിയിലാണ് ഒന്‍പത് സെന്റിമീറ്റര്‍ മഴയാണ് ഇതുവരെ വൈത്തിരിയില്‍ ലഭിച്ചത്. വടകരയില്‍ ഏഴും ഒറ്റപ്പാലത്ത് ആറും സെന്റിമീറ്ററും മഴ ലഭിച്ചു. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിന് വീശാന്‍ സാധ്യതയുണ്ട്. കടലാക്രമണ ഭീഷണിയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കി.
Story Highlights: low pressure area in Bay of Bengal; Yellow Alert in six districts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here