റോസ്റ്റിംഗുമായി പി സി കുട്ടൻ പിള്ളയെത്തി ‘പണിവരുന്നുണ്ടവറാച്ചാ!’

pc kuttan pillai

കൊവിഡ് കാലത്ത് നിരവധി പേരാണ് വ്‌ളോഗിംഗുമായി സോഷ്യൽ മീഡിയയിൽ സജീവമായത്. അതിലും കുറേ ആളുകൾ വളരെയധികം ശ്രദ്ധ നേടി. പ്രത്യേകിച്ചും റോസ്റ്റിംഗ് എന്ന് പേരിട്ട് വിളിച്ച തരം വ്‌ളോഗുകൾ വളരെയധികം ആളുകളെ സ്വാധീനിച്ചു. അതിനിടയിൽ കേരളാ പൊലീസും റോസ്റ്റിംഗുമായി എത്തിയിരിക്കുകയാണ്. കോൺസ്റ്റബിൾ കുട്ടൻ പിള്ളയുമായാണ് കേരളാ പൊലീസ് എത്തിയിരിക്കുന്നത്. സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുന്ന പലതരം വിഡിയോകളെ നർമരൂപേണ വിമർശിക്കുകയാണ് റോസ്റ്റിംഗിലൂടെ സാധാരണയായി വ്‌ളോഗർമാർ ചെയ്യാറ്.

Read Also: പുരപ്പുറത്തെ പഠനം; നമിതയ്ക്ക് സൗജന്യ ഹൈ സ്പീഡ് കണക്ഷനുമായി നെറ്റ്‌വർക്ക് കമ്പനികൾ

കേരളാ പൊലീസിന്റെ കുട്ടൻ പിള്ള പാർട്ട് വൺ നിരവധി പേർ ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു. യൂ ട്യൂബിലും ഫേസ്ബുക്കിലും വിഡിയോ റിലീസ് ചെയ്തിട്ടുണ്ട്. ‘സോഷ്യൽ മീഡിയയിൽ കണ്ണും നട്ടിരിക്കുന്ന പി സി കുട്ടൻ പിള്ള കണ്ട കാഴ്ചകളിൽ ചിലതിലുള്ള പ്രതികരണമാണിത്. വിനോദവും ബോധവത്കരണവും ലക്ഷ്യം വച്ചുള്ള ഈ പരിപാടിയുടെ ഒന്നാം ഭാഗം. നിങ്ങളുടെ സ്‌നേഹവും സഹകരണവും ഉണ്ടെങ്കിൽ അടുത്ത ഭാഗത്തിലൂടെ വീണ്ടും കുട്ടൻ പിള്ള നിങ്ങളുടെ മുന്നിലെത്തും.’ എന്ന് കേരളാ പൊലീസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഗിബിൻ ഗോപിനാഥാണ് അവതരണം. സംവിധാനം ചെയ്തത് അരുൺ ബി ടി ആണ്. വിഎഫ്എക്‌സും എഡിറ്റും ബിമൽ വി എസ്, ഡിഒപി- രഞ്ജിത്ത് കുമാർ, അസോസിയേറ്റ് – സന്തോഷ് സരസ്വതി, പ്രൊഡക്ഷൻ ടീം – ശിവകുമാർ പി, അഖിൽ പി.

kuttanpilla, kerala police roasting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top