പൊലീസ് ആപ്പിന് പേരായി പൊല്ലാപ്പല്ല; ‘POL-APP ‘

കേരളാപൊലീസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്പിന് പേരായി.’POL-APP’എന്നാണ് പുതിയ ആപ്പിന് ഇട്ടിരിക്കുന്ന പേര്.
പേര് നിര്‍ദേശിക്കാന്‍ കേരളാപൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ നടത്തിയ അഭ്യര്‍ത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിര്‍ദേശിക്കപ്പെട്ട പേരുകളില്‍ ഏറെപ്പേര്‍ക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍ ഏറെ സ്വീകാര്യതലഭിച്ചതുമായ ‘POL-APP’എന്ന പേരാണ് തെരെഞ്ഞെടുത്തത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് ‘POL-APP’ പേര് നിര്‍ദേശിച്ചത്. ശ്രീകാന്തിന് സംസ്ഥാന പൊലീസ് മേധാവി ഉപഹാരം നല്‍കും. ജൂണ്‍ 10ന് ഓണ്‍ലൈന്‍ റിലീസിംഗിലൂടെ ആപ് ഉദ്ഘാടനം ചെയ്യും.
പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍, അറിയിപ്പുകള്‍, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, എഫ്ഐആര്‍ ഡോണ്‍ലോഡ്, പൊലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷന്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്‍ദേശങ്ങള്‍, ജനമൈത്രി സേവനങ്ങള്‍, സൈബര്‍ ബോധവത്കരണം ട്രാഫിക് നിയമങ്ങള്‍, ബോധവത്കരണ ഗെയിമുകള്‍, പൊലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്പറുകളും ഇ മെയില്‍ വിലാസങ്ങള്‍, ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍, വെബ്സൈറ്റ് ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തുടങ്ങി 27 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്.
Story Highlights: ‘POL-APP ‘new Mobile App created by Kerala Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here