Advertisement

കണ്ണൂർ ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ്

June 8, 2020
1 minute Read
four more confirmed covid kannur

കണ്ണൂരിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും മുംബൈയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരിപ്പൂർ വിമാനത്താവളം വഴി മെയ് 28ന് ബഹറിനിൽ നിന്ന്ഐഎക്‌സ് 1376 വിമാനത്തിലെത്തിയ നടുവിൽ സ്വദേശി 27കാരൻ, ജൂൺ മൂന്നിന് ഷാർജയിൽ നിന്ന് എസ്ജി 9004 വിമാനത്തിലെത്തിയ ആന്തൂർ സ്വദേശികളായ 40കാരൻ, 30കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ. മെയ് 26നാണ് പയ്യന്നൂർ സ്വദേശി 58കാരൻ മുംബൈയിൽ നിന്നെത്തിയത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 262 ആയി. ഇതിൽ 146 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ ജില്ലയിൽ 9422 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇവരിൽ 175 പേർ ആശുപത്രിയിലും 9247 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 49 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 72 പേരും തലശേരി ജനറൽ ആശുപത്രിയിൽ 30 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 24 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 8984 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 8612 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 8110 എണ്ണം നെഗറ്റീവാണ്. 372 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Story Highlights- four more confirmed covid in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top