കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; നാല് ഭീകരർ കൊല്ലപ്പെട്ടു

കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇപ്പോൾ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ ഷോപിയാനിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. പിഞ്ചോറയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
നേരത്തെ കശ്മീരിലെ ഷോപിയാനിൽ തന്നെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. അതിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയുടെ കമാൻഡർ ഫറൂഖ് അസദ് നല്ലിയും ഒരു വിദേശിയും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ സൈന്യത്തിന് നേരെ കല്ലേറ് ഉണ്ടായെന്നും പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ച ശേഷമാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Also: കൂടത്തായി കൊലപാതക പരമ്പര; വിചാരണ നടപടികൾ ഇന്ന് തുടങ്ങും
രഹസ്യ വിവരത്തെ തുടർന്ന് സൗത്ത് കശ്മീരിലെ ഷോപിയാനിലുള്ള റബാൻ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിഞ്ഞത്. ഇതിനിടെ സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിയുതിർത്തു. ആയുധം താഴെവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരൻ വഴങ്ങാത്തതിനെ തുടർന്നാണ് സേന വെടിവെയ്പ് നടത്തിയത്. ഭീകരരുടെ ആയുധങ്ങൾ കണ്ടെത്തിയിരുന്നു.
jammu kashmir, terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here