പാലക്കാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

covid kerala

പാലക്കാട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 29ന് ചെന്നൈയിൽ നിന്നും വന്ന കോങ്ങാട് പാറശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയിൽ ചായക്കട നടത്തുന്ന ആളാണ്.

കൂടാതെ ജില്ലയിൽ ഇന്ന് രണ്ടുപേർ രോഗ മുക്തരായിട്ടുണ്ട്. ചികിത്സയിൽ ഉണ്ടായിരുന്ന വെള്ളിനേഴി സ്വദേശി 11 വയസുള്ള പെൺകുട്ടിയ്ക്കും പുതുനഗരം സ്വദേശി 47കാരനുമാണ് എന്നിവരുടെ പരിശോധനാഫലമാണ് തുടർച്ചയായി രണ്ട് തവണ നെഗറ്റീവ് ആയത്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 158 പേരായി. ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.

Story highlight: covid19 confirmed to one person in Palakkad district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top