Advertisement

ഇ-ടോക്കൺ നേട്ടം ബാറുകൾക്ക്; ബെവ്ക്യൂ ആപ്പിനെതിരെ പരാതി

June 9, 2020
1 minute Read
bevco complaint against bevq

സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പ് ബെവ്ക്യൂവിനെതിരെ പരാതിയുമായി കൺസ്യൂമർ ഫെഡും ബെവ്കോയും. ആപ്പ് സൗകര്യം ഏർപ്പെടുത്തിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞു എന്നാണ് പരാതി. ഇടോക്കൺ നേട്ടമായത് ബാറുകൾക്ക് മാത്രമാണ്. പ്രതിദിനം 6 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കൺസ്യൂമർഫെഡിന് ഇപ്പോൾ രണ്ടരക്കോടി മാത്രമാണ് വരുമാനം. 15 ലക്ഷം പ്രതിദിന വരുമാനമുണ്ടായിരുന്ന ബെവ്കോയ്ക്ക് ഇപ്പോൾ 3 ലക്ഷം രൂപ മാത്രമേ വരുമാനമുള്ളൂ എന്നും പരാതിയുണ്ട്.

Read Also: ബെവ്ക്യൂ ആപ്പിലെ ബാർകോഡ് പ്രശ്നം; ബദൽ മാർഗവുമായി ബെവ്കോ

ത്രിവേണി സ്റ്റോർ അടക്കമുള്ള കൺസ്യൂമർ ഫെഡിൻ്റെ മറ്റു പ്രവർത്തനങ്ങൾ മദ്യവില്പനയിൽ നിന്നുള്ള ലാഭത്തെ അടിസ്ഥാനമാക്കി ആയിരുന്നു.

അതേ സമയം, ബെവ്ക്യൂ ആപ്പ് പിൻവലിക്കേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പിൻ്റെ തീരുമാനം. ബാറിനുള്ളിലിരുന്ന് മദ്യം കഴിക്കാൻ കേന്ദ്രം ഇളവു നൽകുമ്പോൾ മാത്രം ആപ്പ് പിൻവലിക്കാമെന്നാണ് എക്സൈസ് പറയുന്നത്.

Read Also: വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യ വില്‍പനയ്ക്ക് പുതിയ ക്രമീകരണം

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിവാദങ്ങൾക്കും വിരാമമിട്ടാണ് ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ എത്തിയത്. ആപ്പ് എത്തിയിട്ടും പ്രശ്നങ്ങൾ ഒഴിഞ്ഞിരുന്നില്ല. ഒടിപി വരാത്തതും ബുക്കിംഗ് നടക്കാത്തതും ആപ്പ് ഹാങ്ങാവുന്നതുമൊക്കെ പ്രശ്നമായി തുടർന്നു. ഇതൊക്കെ പരിഷ്കരിച്ച് വീണ്ടും ആപ്പ് അപ്ഡേറ്റ് ചെയ്തു. പിന്നീട്, വലിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

Story Highlights: bevco complaint against bevq

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top