വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യ വില്‍പനയ്ക്ക് പുതിയ ക്രമീകരണം

വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യ വില്‍പനയ്ക്ക് പുതിയ ക്രമീകരണം. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഏഴ് വരെയാകും ഇ – ടോക്കണ്‍ ബുക്കിംഗ് സമയം. ഒരു മദ്യക്കടയ്ക്ക് ഒരു ദിവസം 400 ടോക്കണുകളാണ് ലഭിക്കുക. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലെ ടോക്കണുകള്‍ റദ്ദാകും.
വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യ വില്‍പനയ്ക്കായുള്ള ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തിലാണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 14 ലക്ഷത്തോളം ഇ – ടോക്കണുകളാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ക്ലബ്ബുകളില്‍ അടക്കം മദ്യവിതരണം തുടങ്ങിയ സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പ് പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മദ്യ വില്‍പനയുണ്ടാകില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയതായി ഏതെങ്കിലും പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണിലേയ്ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടുത്തെ ഇ – ടോക്കണുകള്‍ റദ്ദാക്കാനും തീരുമാനമായി.
Story Highlights: New arrangement for liquor sales via virtual queue, bevq
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here